ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തൃശൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു. 5 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രതിമ തിരികെയെത്തിയത്. പ്രതിമ പീഠത്തില്‍ ഉറപ്പിക്കലും മറ്റു ജോലികളും പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടി സമയമെടുക്കുമെന്ന് ശില്‍പ്പി കുന്നുവിള മുരളി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ വെങ്കല പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ തിരുവനന്തപുരതാണ് പൂര്‍ത്തിയായത്. ശില്‍പി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകള്‍ തീര്‍ത്തു നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണു ബസിടിച്ച് പ്രതിമ തകര്‍ന്നത്. പാപ്പനംകോട് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്.
1500 കിലോ ഭാരമുണ്ട്. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകള്‍ തീര്‍ത്തത്. 2013ലാണ് ശക്തന്‍ നഗറില്‍ പ്രതിമ സ്ഥാപിച്ചത്.പുനഃസ്ഥാപത്തിന് ശേഷ മുള്ള ഔദ്യോഗിക അനാച്ഛാദനം ഉടനെയുണ്ടാവും. പ്രതിമാസ്ഥാപനം വൈകുന്നതില്‍ പ്രതിഷേധിച്ച സുരേഷ് ഗോപി എംപി പതിനഞ്ചു ദിവസത്തെ സമയം നല്‍കിയിരുന്നു. ഇല്ലാത്തപക്ഷം സ്വന്തം ചിലവില്‍ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.