Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മില്‍ ചേരും


പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അമര്‍ശം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിടുന്നതായി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപിഎമ്മില്‍ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയാണ്. പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ പൂര്‍ണമായും കോണ്‍ഗ്രസ് തഴയുന്നു. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും പാര്‍ട്ടി തിരുത്തലിന് തയാറാകുന്നില്ല. കോണ്‍ഗ്രസും ബിജെപി യും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്.കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാലക്കാട്, വടകര, ആറന്‍മുള ഡിലുണ്ടെന്നും ഷാനിബ് ആരോപിച്ചു.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറി മാരായി പ്രവര്‍ത്തിച്ചത്. പാലക്കാട് കെഎസ്‌യു മുന്‍ അധ്യക്ഷനായാണ് ഷാനിബ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കടുത്ത വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി വിട്ട സരിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. സരിനു പുറമെ കെപിസിസി മുന്‍ സെക്രട്ടറി എന്‍.കെ. സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയില്‍ മത്സരിക്കുന്നുണ്ട്.


Read Previous

സരിന്‍ പോയാല്‍ ഒരു പ്രാണി പോയപോലെ; അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്’; പരിഹസിച്ച് കെ സുധാകരന്‍, നവീന്‍ സത്യസന്ധനായ വ്യക്തി,അദ്ദേഹത്തെ സിപിഎം കൊലക്കു കൊടുത്തു.

Read Next

ബൈക്ക് റോഡ‍ിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »