അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ല’: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി


പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 6.48ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിൽ എത്തിയത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം.

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്ന് മെയിലിൽ പരാമർശമുണ്ട്.

ഇന്ന് രാവിലെ പത്ത് മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സ്‌പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കളക്ടറുടെ ചേംബറിലും എല്ലാ ഓഫീസിലും പരിശോധന നടത്തി. എല്ലാ ഉദ്യോഗസ്ഥരെയും പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പൊലിസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി ജ്യോതി പറഞ്ഞു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ സ്ഥലത്തില്ലായിരുന്നു.


Read Previous

റഹീമിൻറ കേസ് പത്താം തവണയും മാറ്റിവെച്ചു : ജാമ്യ ഹരജിയും പരിഗണിച്ചില്ല, അടുത്ത സിറ്റിംഗ് ഏപ്രില്‍ 14ന്

Read Next

റമദാനിന്റെ സ്നേഹ സന്ദേശം പ്രയോഗികമാക്കി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദിനേനയുള്ള സമൂഹം നോമ്പുതുറ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »