Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം: കാരണം വ്യക്തമായില്ല, വിരലടയാള വിദഗ്ധര്‍ എത്തി, അന്വേഷണം ശക്തമാക്കി പൊലീസ്


പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെ ത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച നിലയില്‍ കണ്ടെ ത്തിയ മണ്ണാര്‍ക്കാട്ടെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ പൊലീസ് വിശദമായ പരിശോ ധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. വീടിന്റെ വാതിലുകള്‍, തൂങ്ങി മരിച്ച മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. വിരലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച് വരികയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴി യെടുത്തു.

ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹത ആരോ പിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണ ത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരും പാര്‍ട്ടി അനുഭാവികളു ടെയും ആവശ്യം.


Read Previous

വായു വലിച്ചെടുത്തു പറക്കും; ശബ്‌ദത്തെക്കാൾ ആറിരട്ടി വേ​ഗം, സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയമെന്ന് ഐഎസ്ആർഒ

Read Next

എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല, പേരു പറയാത്തത് അവഗണനയല്ല’; പ്രതിപക്ഷത്തെ തള്ളി നിര്‍മല സീതാരാമന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »