
കൊച്ചി: പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായ സ്വന്തം എയർ ലൈൻ എന്ന സ്വപ്‍നം പൂവണിയുന്ന എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുമെന്നും യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിൽ പങ്കെടുത്ത ഇദ്ദേഹം പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ ഇത്തരത്തിലൊരു ദൗത്യത്തിന് മുന്നിട്ടി റങ്ങിയ കമ്പനി ചെയർമാൻ അഫി അഹ്‌മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി എന്നിവർക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നതായും ഇദ്ദേഹം അറിയിച്ചു.