മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു; മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ’യുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം


പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു.

ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022 ല്‍ ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ ഡാം തുറന്നിരുന്നു.


Read Previous

വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

Read Next

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി മുന്‍ മെത്രാപ്പൊലീത്ത, നഷ്ടമായത് 15 ലക്ഷം; പരാതി നല്‍കി ഗീവര്‍ഗീസ് മാര്‍ കുറിലോസിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »