എല്ലാ തെളിവും കൈമാറി’- കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയെടുത്തു


തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീഷ്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്.

ബിജെപി ഓഫീസിൽ കുഴൽപ്പണമെത്തിച്ചു എന്നാണ് സതീശൻ നേരത്തേ വെളി പ്പെടുത്തിയത്. ജില്ല പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും സതീശൻ പറഞ്ഞിരുന്നു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തി ച്ചത്. തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ എന്നു പറഞ്ഞ് ചാക്കുകളിലായാണ് കോടിക്കണ ക്കിനു രൂപ എത്തിച്ചത്. തൃശൂർ ഓഫീസിലേയ്ക്കുള്ള തുക നൽകിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇതിനെല്ലാം താൻ സാക്ഷിയാണെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ സതീശൻ പണം പലരിൽ നിന്നും വാങ്ങുന്നതറിഞ്ഞ് ഓഫീസിൽ നിന്നു പുറത്താക്കിയതാണെന്നായിരുന്നു ജില്ല പ്രസിഡന്റ് കെകെ അനീഷ്‌ കുമാർ വിശദീകരിച്ചത്. ഇതിലുള്ള പക പോക്കലാണ് വെളിപ്പെടുത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Read Previous

ഫിൻജാൽ പുതുച്ചേരിയിൽ കര തൊട്ടു; തമിഴ്നാട്ടിൽ 7 ജില്ലകളിൽ റെഡ് അലർട്ട്, ചെന്നൈയിൽ പെരുമഴ

Read Next

എന്നും വയനാടിനൊപ്പം, ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക ​ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »