പത്തനംതിട്ട തിരുവല്ലയില്‍ ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെ ടുത്താന്‍ ശ്രമം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലുള്ള യുവതിയെയാണ് ഞരമ്പിൽ വായുകുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രസവിച്ചു കിടന്ന യുവതിയുടെഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യാണ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായി രുന്നു സംഭവം. അനുഷയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഇവരുടെ കയ്യില്‍നിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.

നേഴ്‌സിന്റെ വേഷംധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചി ലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോള്‍ അപകടനില തരണംചെയ്ത തായാണ് വിവരം. യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയായി രുന്നു. തുടര്‍ന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവതിയെ ഇല്ലാതാക്കാനാണ് ഇവര്‍ കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്തധമനികളില്‍ വായു കടന്നാല്‍ ഹൃദയാഘാതം മൂലം മരണം സംഭവി ക്കാന്‍ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാര്‍മസിസ്റ്റായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന.