Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദാരുണസംഭവം ചായ കുടിക്കാൻ പോകുന്നതിനിടെ അതിരപ്പിള്ളിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു


തൃശൂ‌ർ: അതിരപ്പിള്ളിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി തൈക്കൂടൻ സുബ്രൻ (75)​ ആണ് മരിച്ചത്. രാവിലെ ചായകുടിക്കാനായി ജംഗ്‌ഷനിലേക്ക് പോകുകയായിരുന്നു സുബ്രൻ. ഇതിനിടെ കാട്ടാനക്കൂട്ടത്തിനിടയിൽ പെടുകയായിരുന്നു.

അതിരപ്പിള്ളിയിൽ തുമ്പിക്കൈയില്ലാത്ത കാട്ടാനക്കുട്ടി മുൻപ് ഏറെ വാർത്തകളിൽ വന്നതാണ്. ഇതിനൊപ്പമുണ്ടായിരുന്ന കാട്ടാനയാണ് സുബ്രനെ ആക്രമിച്ചത്. ഏഴ് കാട്ടാനകളാണ് ഈ കൂട്ടത്തിൽ ഉണ്ടായിരുന്നത് എന്നാണ് നാട്ടുകാർ അറിയിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.

ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുബ്രനെ ഉടൻ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടശ്ശേരി പഞ്ചായത്തിലാണ് ഇന്ന് കാട്ടാന ആക്രമണം ഉണ്ടായത്.

കഴിഞ്ഞദിവസം പാലക്കാടും കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിനും ഒപ്പമുണ്ടായിരുന്നയാൾക്കും നേരെ കാട്ടാന എത്തുകയായിരുന്നു. ഒപ്പമുള്ളയാൾ രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിന് ജീവൻ നഷ്‌ടമായി. പുത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനെത്തിയത്. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.


Read Previous

ഒന്നാം ഘട്ട പോളിംഗിനുള്ള സാമഗ്രി വിതരണം തുടങ്ങി; സജ്ജീകരണങ്ങൾ പൂർത്തിയായി

Read Next

വിധി കാത്ത് കേരളം ദിലീപ് കോടതിയിലെത്തി, അതീജീവിതയ്ക്ക് നീതി ലഭിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »