കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു, വീഡിയോ


തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം.

ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാന്‍മാര്‍ ക്ഷേത്രവളപ്പിലുള്ള മരത്തില്‍ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞിരുന്നു

കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിനിടെ ആന വിരണ്ടോടി. രാജശേഖരന്‍ എന്ന ആനയാണ് ഓടിയത്. അരക്കിലോമീറ്റര്‍ ഓടിയ ആന വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്തു. ആനയെ പിന്നീട് തളച്ചു.

https://www.facebook.com/sathyan.tk.33/videos/778127944136287/?ref=embed_video&t=1


Read Previous

എസ് ഐ സി മനുഷ്യജാലികയും ചതുർ മാസ ക്യാമ്പയിൻ സമാപനവും നടത്തി

Read Next

കേളി ദിനാഘോഷങ്ങൾക്ക് വെളളിയാഴ്ച തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »