Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യൂസഫ് പത്താനും


നിലമ്പൂര്‍: പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നിലമ്പൂരിലെത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. പിവി അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായ യൂസഫ് പത്താന്‍ (Yusuf Pathan)പറഞ്ഞു.

നിലമ്പൂരില്‍ എത്തിയ യൂസഫ് പത്താന്‍ ടര്‍ഫില്‍ ബാറ്റ് എടുത്ത് കുട്ടികളുമായി അല്‍പനേരം ക്രിക്കറ്റ് കളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കും. പി വി അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചാവും എന്നും യൂസഫ് പത്താന്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അന്‍വറെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി തന്റെയും പിന്തുണ അന്‍വറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രിയോടെയാണ് യൂസഫ് പത്താന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ താരത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു. പിന്നാലെ കോഴിക്കോട് വിശ്രമിച്ചതിന് ശേഷമാണ് നിലമ്പൂരിലേക്ക് ഞായറാഴ്ച രാവിലെയോടെ യൂസഫ് പഠാന്‍ വന്നത്.

നിലമ്പൂരിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് അന്‍വറിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതല്‍ നിലമ്പൂര്‍ ടൗണ്‍വരെ പിവി അന്‍വറിനൊപ്പം യൂസഫ് പത്താന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കട വിലെ പൊതുയോഗത്തിലും യൂസഫ് പത്താന്‍ സംസാരിക്കും.


Read Previous

ഹൃദയാഘാതം: പ്രവാസ ലോകത്തെ കലാകാരന്‍, തിരുവനന്തപുരം സ്വദേശി ദമാമിൽ നിര്യാതനായി

Read Next

അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടേതുള്‍പ്പെടെ 42 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »