അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട; ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം’ സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍


പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ ഡോ. പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍. പ്രചാരണത്തിനിടെ ഇരുവരും തമ്മിലുണ്ടായ സാമൂഹ്യ മാധ്യമ പോരിന്റെ തുടര്‍ച്ചയായാണ്, ഡോ. ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വോട്ടെണ്ണലില്‍ ബഹുദൂരം പിന്നിലായ സരിനോട് ഇനി ജോലി ചെയ്തു ജീവിക്കാം എന്നാണ് ലാല്‍ പോസ്റ്റില്‍ പറയുന്നത്.കുറിപ്പ് ഇങ്ങനെ:

അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാല്‍ ആ സ്‌റ്റെതസ്‌കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴില്‍ പഠിച്ചയാളെന്ന നില യില്‍ അക്കാര്യത്തില്‍ ഞാന്‍ ഇനിയും ഒപ്പമുണ്ട്.

രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാര്‍ട്ടി ഓഫീസില്‍ ഇനി അനിയനെ കയറ്റൂല. എന്നാല്‍ പാര്‍ട്ടി മാറുന്ന തിരക്കില്‍ അവിടെ നിന്ന് എടുക്കാന്‍ മറന്നുപോയ ഖദര്‍ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്ന റിഞ്ഞു. ആവശ്യമുണ്ടെങ്കില്‍ അതൊക്കെ തിരിച്ചു വാങ്ങിത്തരാം.


Read Previous

ബിജെപിയുടെ കാവി കോട്ടകൾ തകർത്ത് രാഹുലിന്റെ തേരോട്ടം, പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാർ പിന്നിൽ

Read Next

പാലക്കാട് രാഹുല്‍ തന്നെ’; അഭിനന്ദനവുമായി വി ടി ബല്‍റാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »