ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോട്ടയം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനം അപ്പ വളരെ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. രോഗക്കിടക്കയിൽ വച്ചും നിമിഷയുടെ മോചനത്തിനായി അപ്പ ഇടപെടൽ നടത്തിയിരുന്നു. ഒട്ടും സംസാരിക്കാൻ വയ്യാത്ത സാഹചര്യമായിട്ട് പോലും അപ്പക്ക് കഴിയാവുന്നപോലെ മോചനത്തിനുവേണ്ടി ആളുകളുമായി സംസാരിച്ചിരുന്നുവെന്നും മറിയ പറഞ്ഞു.
അപ്പയുടെ അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് ഉമ്മൻചാണ്ടിയുടെ കുടുംബം ഈ കാര്യം കാണുന്നത്. ചാണ്ടി ഉമ്മൻ ഇക്കാര്യത്തിൽ വലിയ ഇടപാടാണ് നടത്തിയത്. കാര്യങ്ങൾ പോസിറ്റീവ് ആയിത്തീരും എന്ന് ശുഭപ്രതീക്ഷയാണുള്ളത്.
മോചനത്തിനായി ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. വധശിക്ഷ മരവിപ്പിച്ചത് ചെറിയ ആശ്വാസം നൽകുന്നുണ്ട്. നിയമത്തിലും ദൈവത്തിലും വിശ്വസിക്കുന്നതായും നിമിഷപ്രിയ സന്തോഷത്തോടെ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്നും മറിയ ഉമ്മൻ പറഞ്ഞു.’
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായ മന്ന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വിവിധ പരിപാടികൾ നടത്തുമെന്ന് മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കൂടിയായ ഡോ.മറിയ ഉമ്മൻ അറിയിച്ചു.
2012-ൽ ആരംഭിച്ച ട്രസ്റ്റ് സംസ്ഥാനമൊട്ടാകെ വിവിധ സേവന സന്നദ്ധ – ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2023 ജൂലൈ മാസം ഉമ്മൻ ചാണ്ടിയുടെ വേർപാടിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്മരണ സമൂഹത്തിൽ നില നിർത്തുന്നതിന് വേണ്ടി ഭാര്യ മറിയാമ്മ ഉമ്മനും മകൾ ഡോ.മറിയ ഉമ്മനും ചേർന്ന് ട്രസ്റ്റിൻ്റെ പ്രവർത്തങ്ങൾ വിപുലപ്പെടുത്തിയിരുന്നു.
ഉമ്മൻ ചാണ്ടി സ്നേഹസ്പർശം എന്ന പേരിൽ സംസ്ഥാനത്തുടനീളം വിവിധ ജീവകാരുണ്യ പ്രവർത്ത നങ്ങളാണ് കഴിഞ്ഞ 2 വർഷക്കാലമായി ഈ സ്ഥാപനം നടത്തി വരുന്നത്. അതിൽ പ്രധാനമാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുകൾ. കേരളത്തിലെ 14 ജില്ലകളിലും മെഡിക്കൽ ക്യാമ്പ് എന്ന ലക്ഷ്യവുമായി മന്ന മുന്നോട്ട് പോകുന്നു.
ഇതിനോടകം 9 ജില്ലകളിൽ ക്യാമ്പ് നടന്നു കഴിഞ്ഞു. സ്നേഹസ്പർശത്തിന് പുറമേ കൈത്താങ്ങ്, കരുതൽ എന്നീ പേരുകളിൽ കൂടിയാണ് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തി വരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ട്രസ്റ്റിയായും മകൾ ഡോ.മറിയ ഉമ്മൻ മാനേജിംഗ് ട്രസ്റ്റിയായും ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
- ജൂലൈ 18: സൗജന്യ ഭക്ഷണ വിതരണം (കോട്ടയം മെഡിക്കൽ കോളേജ്)
- ജൂലൈ 19: സൗജന്യ ഭക്ഷണ വിതരണം (ജില്ലാ ജനറൽ ആശുപത്രി കോട്ടയം), നവജീവനിൽ ഒരു ദിനം (നവജീവൻ ട്രസ്റ്റ് സന്ദർശനവും, അനുസ്മരണ സമ്മേളനവും)
- ജൂലൈ 20: സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് (ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുമായി സഹകരിച്ച്), അനുസ്മരണ സമ്മേളനം (കുറുമ്പനാടം സെൻ്റ് ആൻ്റണിസ് ഫൊറോന പള്ളി ചങ്ങനാശ്ശേരി)
- ജൂലൈ 26: സൗജന്യ തയ്യൽ മെഷീൻ വിതരണം (തിരുവനന്തപുരം)
- ജൂലൈ 27: തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടി ഭവനത്തിൻ്റെ തറക്കല്ലിടൽ
- ഓഗസ്റ്റ് 2: പത്തനം തിട്ടയിൽ സൗജന്യ വീൽ ചെയർ വിതരണം
ഓർമയിൽ മകൾ മറിയ ഉമ്മൻ
അപ്പയുടെ വേർപ്പാട് പൂർണമായും വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പറഞ്ഞു. എങ്കിലും യാഥാർത്ഥ്യത്തോട് പെരുത്തപ്പെടാതിരിക്കാൻ കഴിയില്ലല്ലോ യെന്നും മറിയ ഉമ്മൻ പറഞ്ഞു. അപ്പയുടെ കരുതലും വാത്സല്യവും ഇന്നും ഓർമയിലുണ്ട്. അപ്പ വിളിച്ച പ്പോഴോക്കെ ഓടി ചെല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തോന്നാറുണ്ട്. അതുകൊണ്ടുതന്നെ അമ്മ മറിയാമ്മയ്ക്ക് ആ കുറവ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മറിയ ഉമ്മൻ പറഞ്ഞു.
