ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍; മുയല്‍ക്കുടുക്ക പൊട്ടിച്ച് അര്‍ണവ്, പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ച് ദിയ; ശ്രെയ സ്വര്‍ണക്കമ്മല്‍ വിറ്റു കിട്ടിയ പന്ത്രണ്ടായിരം രൂപ നല്‍കി, അനേയ പാവയും; കരുതലിന്റെ പാഠവുമായി കുട്ടികള്‍


തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. മഞ്ഞനിറമുള്ള മുയല്‍ക്കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യ വുമായി ഒന്നാം ക്ലാസുകാരന്‍ അര്‍ണവും പിറന്നാളാഘോഷിക്കാന്‍ സൂക്ഷിച്ചുവെച്ച കാല്‍ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് കലക്ടറെ കാണാനെ ത്തിയത്. കുട്ടികള്‍ നല്‍കിയ പണക്കുടുക്കയും ചെക്കും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. രണ്ടുകുട്ടികളും എല്ലാവര്‍ക്കും മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു.

കലക്ടര്‍ അര്‍ജുന്‍ പാണ്ധ്യന്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനെത്തിയ കുട്ടികള്‍ക്കൊപ്പംഫെയ്സ്ബുക്ക്

അര്‍ണവ് തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി രണ്ടുവര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ച 1,103 രൂപയാണ് നല്‍കിയത്. ദുബായ് ജെംസ് ഔര്‍ ഓണ്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദുബായിയില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ്. അര്‍ണവ് മുത്തച്ഛന്‍ പ്രൊഫ.ഡോ.ഇ.യു.രാജനോടൊപ്പമാണ് തുക കൈമാറാനായെത്തിയത്.

അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി യായ ദിയ സി.ദീപക് വെക്കേഷന്‍ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24 ന് പിറന്നാള്‍ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് നല്‍കിയത്. അബുദാബി യില്‍ ജോലി ചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്‌ന ദമ്പതികളുടെ മകളാണ്. മുത്തച്ഛനായ അശോകനോടൊപ്പമാണ് എത്തിയത്. ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 4,47,848 രൂപ നല്‍കി

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ അയയ്ക്കുന്നതിനെതിരെ നവമാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കു മ്പോള്‍, രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ സഹായവുമായി രംഗത്തെത്തിയ ചിത്രം വരച്ചിടു കയാണ്, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഈ കുറിപ്പില്‍. സ്‌നേഹത്തി ന്റെയും മാനവികതയുടെയും മനോഹര മാതൃകകള്‍ കൊണ്ട് ഈ നാട് തന്നെ വീണ്ടും അദ്ഭുതപ്പെടുത്തുകയാണെന്ന് കലക്ടര്‍ പറയുന്നു.

പത്തനംതിട്ട ജില്ലാ കലക്ടര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രം

കുറിപ്പ് വായിക്കാം:

ഈ നാട് വീണ്ടും വീണ്ടും എന്നെ അദ്ഭുതപ്പെടുത്തുകയാണ്. മൂന്നു ദിവസമായി നമ്മുടെ നാട് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. ആര്‍ത്തു കരയാന്‍ പോലും കഴിയാതെ മരവിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ നമുക്ക് കാണാന്‍ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ വേദനയോടും ഭീതിയുടെയും കാത്തിരിക്കേണ്ട അവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ പകച്ചു നിന്നതല്ല നമ്മുടെ നാടിന്റെ ചരിത്രം. താഴ്ന്നു പോയവരെ കൈ പിടിച്ചുയര്‍ത്തുന്ന കാഴ്ചകളാണ് നാം കണ്ടത്.വയനാടിന്റെ നൊമ്പരത്തെ ഓരോ മലയാളിയും തന്റെ നൊമ്പരമായി കാണുന്നു. തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്തങ്ങള്‍ നീളുന്നു. നമ്മുടെ ജില്ലയിലെ കുരുന്നുകളും ഈ പോരാട്ടത്തിന്റെ കണ്ണികളാണ്. അഞ്ചാം ക്‌ളാസുകാരി ശ്രെയ ശ്രീരാജ്, എല്‍ കെ ജി വിദ്യാര്‍ത്ഥിനി അനേയ അജിത്തും നമുക്ക് മാതൃകയാകുന്നു. വയനാട്ടില്‍ കരഞ്ഞവരുടെ കണ്ണീര്‍ സ്വന്തം കണ്ണീരായി കാണാന്‍ നമ്മുടെ കുരുന്നുകള്‍ക്ക് കഴിഞ്ഞു.

പുന്നക്കാട് മല്ലപ്പുഴശ്ശേരി സ്വദേശികളായ അജിത് കുമാര്‍ ഗ്രീഷ്മ ദമ്പതികളുടെ മകളായ അനേക അജിത് തന്റെ കുടുക്ക പൊട്ടിച്ച ദുരിതാശ്വാസത്തിലേക്ക് നല്‍കിയ തുകയും വയനാട്ടിലേ തന്റെ സഹജീവിയുടെ കണ്ണീരൊപ്പാന്‍ നല്‍കിയ പാവയും മനുഷ്യത്വത്തി ന്റെ പുതു നാമ്പുകള്‍ നമ്മില്‍ വിടര്‍ത്തുന്നു.

അതുപോലെ തന്നെ മരണപ്പെട്ട മുന്‍ സൈനികന്റെ മകളായ പത്തനംതിട്ട വലഞ്ചുഴി സ്വദേശിനിയായ ശ്രെയ ശ്രീരാജ് തന്റെ രണ്ട് ഗ്രാം വരുന്ന സ്വര്‍ണ്ണ കമ്മല്‍ വിറ്റു കിട്ടിയ പണ്ട്രണ്ടായിരം രൂപ സംഭവനയായി നല്‍കിയപ്പോള്‍ പിഞ്ചു ബാല്യം പക്വതയിലേക്കെ ത്തിയ മനോഹര കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞു. പത്തനംതിട്ട അമൃത വിദ്യാലയത്തി ലെ ശ്രെയയും കൊഴഞ്ചേരി മുളമൂട്ടില്‍ സെന്‍ട്രല്‍ സ്‌കൂളിലെ അനേകയും നമ്മുടെ മുന്നില്‍ വലിയ മാതൃകകള്‍ ആവുകയാണ്. സ്‌നേഹത്തിന്റെയും മാനവികതയുടെ യും മനോഹര മാതൃകകള്‍.


Read Previous

എനിക്ക് കുട്ടികളില്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’; അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി മന്ത്രി

Read Next

ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍; എല്ലാവരും സംഭാവന നല്‍കണമെന്ന് സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »