അശ്വതി ലഹരി വിൽപന തുടങ്ങിയത് ഭർത്താവുമായി അകന്നതിനുശേഷം, പിന്നാലെ 21കാരനായ മകനെയും ഒപ്പംകൂട്ടി


പാലക്കാട്: വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയി ലായത്. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 13 ഗ്രാം എംഡിഎംഎയുമായി സംഘത്തെ ഇന്നലെയാണ് എക്സെെസ് പിടികൂടിയത്.

പി മൃദുൽ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാണ് വീട്ടമ്മയായ അശ്വതിയെ ലഹരി വിൽപനയിലേയ്ക്ക് എത്തിച്ചത്. അശ്വതി ഏറെക്കാലമായി ഭർത്താവുമായി പിരിഞ്ഞ് ജീവി ക്കുകയായിരുന്നു. ഈ സമയത്താണ് മൃദുലിനെ പരിചയപ്പെടുന്നത്. ആദ്യം ലഹരി ഉപയോഗിച്ചു തുടങ്ങിയ അശ്വതി പിന്നീട് വിൽപനയിലേയ്ക്ക് എത്തുകയായിരുന്നു.

ഒരുവർഷം മുൻപാണ് ലഹരിക്കടത്ത് തുടങ്ങിയത്. ബംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് എറണാകു ളത്ത് ചില്ലറ വിൽപന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വിൽപനയ്ക്ക് മകനെയും ഒപ്പം കൂട്ടി യത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.പൊലീസിന്റെ പരിശോ ധനയിൽ പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, സിറിഞ്ച്, ത്രാസ് എന്നിങ്ങനെ ഉള്ള സാധന ങ്ങളും കണ്ടെടുത്തിട്ടുണ്ട്. തൃശൂർ സ്വദേശികളായ അശ്വതിയും മകനും എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളത്ത് വിൽക്കാനാണ് സംഘം എംഡിഎംഎ എത്തിച്ചതെന്നാണ് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികൾ സഞ്ചരിച്ച കാറും എക്സെെസ് സംഘം കസ്റ്റഡിയിലെടുത്തു.


Read Previous

അമ്മയെ കൊലപ്പെടുത്തി ഇളയ മകൻ വിഷം കഴിച്ചു മരിച്ചു, 13 വർഷങ്ങൾക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയിൽ അച്ഛനും

Read Next

ആര്യാടൻ ഷൗക്കത്തിന് സ്വീകരണം നൽകി. ഷിഫയിലെ ഓ ഐ സി സി പ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »