വർണ്ണപ്പൊലിമയിൽ തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര


കൊച്ചി: ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയിൽ അത്ത ച്ചമയ ഘോഷയാത്ര ആരംഭിച്ചു. നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണി നിരന്നുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയിൽ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ സ്പീക്കർ എഎൻ ഷംസീർ നിലവിളക്ക് കൊളു ത്തി അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അത്തം നഗറിൽ സ്പീക്കർ എഎൻ ഷംസീർ പതാക ഉയർത്തിയതോടെ സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾക്കും തുടക്കമായി.

എള്ളോളമില്ല പൊളിവചനം എന്നു പറയാൻ ഇന്ന് മലയാളിക്ക് കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താ തെയും മുന്നോട്ടു പോകാൻ മലയാളിക്ക് കഴിയണം. മത വർഗീയ ചിന്തകൾ ഇല്ലാത്ത നാടാണ് കേരളമെന്നും എഎൻ ഷംസീർ പറഞ്ഞു. രാവിലെ മഴ പെയ്തെങ്കിലും അത്തച്ചമയ ആഘോഷത്തിൻറെ ആവേശം കുറഞ്ഞില്ല. ഘോഷയാത്ര ആരംഭിക്കു മ്പോൾ മഴ മാറി നിന്നതും ആശ്വാസമായി. ബാൻഡ് മേളത്തിൻറെയും ചെണ്ടമേള ത്തിൻറെയും ശിങ്കാരി മേളത്തിൻറെയും അകമ്പടിയോടെയാണ് വർണാഭമായ ഘോഷയാത്ര നടക്കുന്നത്.

സാംസ്കാരിക കലാരൂപങ്ങൾ, വർണക്കുടകൾ, പുലിക്കളി, കാവടിയാട്ടം, കരകാട്ടം എന്നിവയെല്ലാം ഘോഷയാത്രയ്ക്ക് നിറം പകർന്നു. ആയിരകണക്കിന് പേരാണ് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയിൽ പങ്കെടുക്കാനായി എത്തിയി ട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത്തച്ചമയത്തിൻറെ ഭാഗമായുള്ള ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ ഓണാ ഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. സെക്രട്ടേറി യറ്റിൽ ഓണാഘോഷ പരിപാടികൾ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങൾ നടത്തി ല്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷൻ്റെ ഓണം സുവനിയർ ഇറക്കുന്നതും നിലവിൽ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാ​ഘോഷ പരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.


Read Previous

ചരിത്ര നേട്ടം പിറന്നു; കരിയറില്‍ 900 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Read Next

പിണറായി ഭീകരജീവി; ജനം അടിച്ചുപുറത്താക്കണം’; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »