ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമം; പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ 33 കോടിയുടെ തട്ടിപ്പ്; ഭരണസമിതി അം​ഗം അറസ്റ്റിൽ


കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ. പെരുമ്പാവൂർ റയോൺപുരം കളപ്പുരയ്ക്കൽ വീട് ഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത്.

33 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്നത്. ഷറഫ് ഇയാളുൾപ്പെടുന്ന ഭരണസമിതിയാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് ആരോപണം. മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.


Read Previous

എം.എ യൂസഫലി ഇന്ത്യയുടെ റോവിംഗ് അംബാസിഡർ-മന്ത്രി പിയൂഷ് ഗോയൽ

Read Next

വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ​ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം; സംസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »