Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്‍എസ്എസ് പരിപാടിയില്‍ ഭാരതാംബ ചിത്രം സ്ഥാപിക്കാന്‍ ശ്രമം; ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു


തൃശൂര്‍: എന്‍എസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിവാദം. മന്നത്ത് പത്മനാഭന്റെ ചിത്രത്തിന് ഒപ്പം കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വയ്ക്കാന്‍ ആര്‍എസ്എസ് നേതാവ് ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. മാള കുഴൂരില്‍ 241 നമ്പര്‍ തിരുമുക്കുളം കരയോഗ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ ക്ഷണിതാവായെത്തിയ കെസി നടേശന്‍ എന്ന ആര്‍എസ്എസ് നേതാവാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചത്.

ആര്‍എസ്എസ് നേതാവിന്റെ നടപടിക്ക് എതിരെ കരയോഗം അംഗങ്ങള്‍ ത്‌ന്നെ രംഗത്തെത്തിയതോടെ പരിപാടി തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. ആര്‍ എസ്എസ് നേതാവിനെ പരിപാടിയില്‍ സംസാരിക്കുന്നതും അംഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് മാള പോലീസ് എത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു.

രാജ്ഭവനില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച നടപടിയില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം. വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെതിരെ സിപിഎമ്മും സര്‍ക്കാരും രംഗത്തെത്തിയിരുന്നു.


Read Previous

രാത്രിയില്‍ വാതിലില്‍ മുട്ടരുത്, കുറ്റവാളികളുടെ പട്ടികയിലുള്ളവരുടെ വീടുകളില്‍ പൊലീസിന് അതിക്രമിച്ച് കയറാന്‍ അധികാരമില്ല’

Read Next

തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് മിസൈൽ വർഷം; ടെല്‍ അവീവിലും ജെറുസലേമിലും ഉഗ്രസ്ഫോടനങ്ങൾ, ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാന്‍ റോക്കറ്റുകള്‍ പതിച്ചത്, നാശനഷ്ടങ്ങളെപ്പറ്റി അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »