Author: ഗള്‍ഫ്‌ ഡസ്ക്

ഗള്‍ഫ്‌ ഡസ്ക്

Gulf
കേളി സോക്കർ-3 ഫുട്ബാൾ; അൽ ഖർജ് സോഫ ഗ്രൂപ്പിന് കിരീടം

കേളി സോക്കർ-3 ഫുട്ബാൾ; അൽ ഖർജ് സോഫ ഗ്രൂപ്പിന് കിരീടം

റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോ ഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ "കേളി സോക്കർ-3 - 2026" അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂർണമെന്റ്

Gulf
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത സംഭവത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങേണ്ടിവന്നതിന്റെ

Gulf
വി.എസിന്റെ ഓർമ പുതുക്കി കേളി

വി.എസിന്റെ ഓർമ പുതുക്കി കേളി

റിയാദ്: സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.

Gulf
യു.എൻ.എ സൗദി ഘടകം എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു

യു.എൻ.എ സൗദി ഘടകം എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു

​റിയാദ്.: സൗദി അറേബ്യയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) അഭിമുഖ്യത്തിൽ എയ്ഞ്ചൽ മീറ്റ് കുടുംബ സംഗമം നടത്തി. റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആയിരത്തിലധികമാളുകൾ റിയാദ് ഫ്ലമിങ്കൊ പാർക്ക് മാളിൽ നടത്തിയ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാകാരൻമാരെയും കുട്ടികളെയും അണിനിരത്തികൊണ്ട് കലാവിരുന്നും അരങ്ങേറി.

Gulf
വേൾഡ് കപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനവും ആദരിക്കലും

വേൾഡ് കപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനവും ആദരിക്കലും

​റിയാദ്: ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് മലാസിലെ 'ചെറീസ്' റെസ്റ്റോറന്റിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിഗ് സ്ക്രീൻ പ്രദർശനവും മത്സരത്തിന് മുന്നോടിയായി നിസാർ വാണിയമ്പലം നയിച്ച ക്വിസ് മത്സരം കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ​സൗദിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിന്റെ അണ്ടർ-15 വനിതാ

International
‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി. അതിനിടെ, ഇറാനെതിരെ തുടർച്ചയായ ഏഴാം

Gulf
കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍; വ്യോമപാത അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍; വ്യോമപാത അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് കുവൈത്തില്‍ വ്യോമപാത താല്‍ക്കാലികമായി അടച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ന് വ്യോമപാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് കുവൈത്ത് എയര്‍വേസ് ഭൂരിഭാഗം സര്‍വീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു. സര്‍വീസുകള്‍ പുനക്രമീകരിച്ചതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും കുവൈത്ത് എയര്‍വേസ് പങ്കുവെച്ചിട്ടുണ്ട്. പുതിയ സഹചര്യത്തില്‍

Gulf
ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

-ഒഐസിസി പ്രഥമ 'ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം' സി.ആർ. മഹേഷ് എംഎൽഎക്ക് സംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് സമ്മാനിക്കുന്നു. റിയാദ് / തിരുവനന്തപുരം: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ "ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം" കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന്

Gulf
വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

റിയാദ്: പ്രവാസികൾക്ക് താങ്ങാനാവാത്ത രീതിയിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിനായി വ്യക്തമായ ചട്ടങ്ങളും ഫലപ്രദമായ സംവിധാനവും കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ഈ വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ച ഇടപെടലിനെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു. അവധി സീസണുകളിലും സ്കൂൾ അവധിക്കാലങ്ങളിലും അടിയന്തര യാത്രാ സാഹചര്യങ്ങളിലും

Gulf
അൽ ഖർജിൽ നന്മയുടെ സായാഹ്നം; ഡബ്ല്യു.എം.എഫ് ആദരവും സമൂഹസേവനവും സംഗമിപ്പിച്ചു

അൽ ഖർജിൽ നന്മയുടെ സായാഹ്നം; ഡബ്ല്യു.എം.എഫ് ആദരവും സമൂഹസേവനവും സംഗമിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അൽ ഖർജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമൂഹസേവനവും കായിക മികവും മാനവിക പ്രവർത്തനങ്ങളും ഒരുമിപ്പിച്ച പ്രത്യേക സായാഹ്നം ജൂൺ 27-ന് അൽ ഖർജിൽ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗിരീഷിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അൽബിൻ ആന്റോ അധ്യക്ഷത

Translate »