Author: ന്യൂസ്‌ ബ്യൂറോ ഇടുക്കി

ന്യൂസ്‌ ബ്യൂറോ ഇടുക്കി

Idukki
തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

ഇടുക്കി: മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാർ യാത്രികരായ 3 പേരാണ് മരിച്ചത്. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Idukki
ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോൾ അപമാനിച്ചു’; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോൾ അപമാനിച്ചു’; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ്

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സാബുവിനെ ബാങ്കിന്റെ

Idukki
സീരിയൽ സംഘത്തെ വിറപ്പിച്ച് പടയപ്പ; വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു; ആളുകൾ ഓടി രക്ഷപ്പെട്ടു

സീരിയൽ സംഘത്തെ വിറപ്പിച്ച് പടയപ്പ; വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു; ആളുകൾ ഓടി രക്ഷപ്പെട്ടു

തൊടുപുഴ: മൂന്നാറിൽ ഷൂട്ടിങ് സംഘത്തെ വിറപ്പിച്ച് പടയപ്പ. സീരിയൽ സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആന ആക്രമണം നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിട യിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. സൈലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. ഓടിയെത്തിയ ആന വാഹനങ്ങൾ

Idukki
വൈദ്യുതി നിരക്ക് വർധനയ്‌ക്കെതിരെ ധർണ; കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചു

വൈദ്യുതി നിരക്ക് വർധനയ്‌ക്കെതിരെ ധർണ; കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചു

തൊടുപുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പില്‍ എം കെ ചന്ദ്രന്‍ (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്‍ണയില്‍

Idukki
അടിച്ചാൽ തിരിച്ചടിക്കണം, അല്ലെങ്കിൽ പ്രസ്ഥാനം കാണില്ല, താൻ അടക്കം നേരിട്ട് അടിച്ചിട്ടുണ്ട്’

അടിച്ചാൽ തിരിച്ചടിക്കണം, അല്ലെങ്കിൽ പ്രസ്ഥാനം കാണില്ല, താൻ അടക്കം നേരിട്ട് അടിച്ചിട്ടുണ്ട്’

മൂന്നാര്‍: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി എംഎല്‍എ. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎം മണി പറഞ്ഞു. ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന്

Idukki
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു അപകടം. ബസ് വളവു തിരിയുമ്പോള്‍ ഡോര്‍ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ

Idukki
പതിമൂന്നാം തവണയും ​ഗേറ്റ് തുറന്ന് പടയപ്പയെത്തി; കാട്ടുകൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ

പതിമൂന്നാം തവണയും ​ഗേറ്റ് തുറന്ന് പടയപ്പയെത്തി; കാട്ടുകൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെ ത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആന ​വീടിന്റെ ​ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്. യാതൊരുവിധ നാശനഷ്ടങ്ങളും

Idukki
2024ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാലപ്രതിഭ പുരസ്‌കാരം ഇടുക്കിയുടെ മിടുക്കൻ അനൈ കൃഷ്ണക്ക്

2024ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാലപ്രതിഭ പുരസ്‌കാരം ഇടുക്കിയുടെ മിടുക്കൻ അനൈ കൃഷ്ണക്ക്

ഇടുക്കി: 2024 ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാല പ്രതിഭ പുരസ്‌കാരം ഇടുക്കി സ്വദേശിയായ അനൈ കൃഷ്ണക്ക്. ഇടുക്കിയുടെ മിടുക്കനായ അനൈ കൃഷ്ണ നിരവധി അംഗികാരങ്ങള്‍ ഇതിനോടകം നടിയിട്ടുണ്ട്, അടിമാലി വിശ്വദീപ്തി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അനൈ കൃഷ്ണ കലാ കായിക രംഗത്തും കൃഷി,

Kerala
ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി, ലോറിയുമായി യുവാവ് മുങ്ങി; അരകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മറിഞ്ഞു, പൊലീസ് പൊക്കി

ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി, ലോറിയുമായി യുവാവ് മുങ്ങി; അരകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മറിഞ്ഞു, പൊലീസ് പൊക്കി

ഇടുക്കി: ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്‍ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിക്ക്

Idukki
ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; ഗുരുതര പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; ഗുരുതര പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു. ഒരാഴ്‌ച മുൻപാണ് ചക്കകൊമ്പനും മുറിവാലനും തമ്മിൽ കൊമ്പുകോര്‍ത്തത്. പിൻഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ച്

Translate »