ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഇപി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.
ആത്മകഥ പ്രസാധകരമായ ഡിസി ബുക്സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരി ച്ചിരുന്നു. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെ ആണ് നിയമ നടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.