Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റോഡില്‍ വന്‍ ഗര്‍ത്തം: ചുഴലി – ചെങ്ങളായി പാതയില്‍ ഗതാഗതം നിരോധിച്ചു


കണ്ണൂര്‍: തളിപ്പറമ്പ് ചുഴലി – ചെങ്ങളായി (kannur) റോഡില്‍ വന്‍ ഗര്‍ത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വിള്ളലോടെ പ്രത്യക്ഷപ്പെട്ട കുഴി നിലവില്‍ മൂന്ന് മീറ്ററോളം ആഴമുള്ള നിലയിലേക്ക് വളരുകയായിരുന്നു. കുഴിയുടെ ആഴം കൂടി വരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

ഇന്നലെ വൈകുന്നേരം ചുഴലി – ചെങ്ങളായി റോഡിലെ പനം കുന്നില്‍ റോഡില്‍ കണ്ടെത്തിയ വിള്ളല്‍ ബുധനാഴ്ച രാവിലെയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

സോയില്‍ പൈപ്പിങ്ങ് പ്രതിഭാസമാണ് ഗര്‍ത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡില്‍ ഗര്‍ത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ചുഴലി – ചെങ്ങളായി റോഡില്‍ വാഹന ഗതാഗതം തല്‍ക്കാലം നിര്‍ത്തിവെച്ചു. സംഭവത്തില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തളിപറമ്പ് തഹസില്‍ദാര്‍ അറിയിച്ചു.


Read Previous

മലപ്പുറത്തെ ഈ അദ്ധ്യാപകന്‍ സ്‌കൂളിലെത്തുന്നത് കടലുണ്ടിപ്പുഴ നീന്തിക്കടന്ന്; 20 വര്‍ഷമായി ഈ പതിവ് തുടര്‍ന്ന് ‘ട്യൂബ് മാസ്റ്റര്‍’

Read Next

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »