കലോത്സവ മൂല്യ നിർണയത്തിൽ ദുർഗന്ധം’- സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി


കൊച്ചി: കേരള സ്‌കൂള്‍ കലോത്സവത്തിലെ മൂല്യ നിർണയത്തിൽ സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്‌കൂള്‍ കലോത്സവ മൂല്യ നിര്‍ണയത്തില്‍ ദുര്‍ഗന്ധമാണെന്നു കോടതി നിരീക്ഷിച്ചു. വിധി കര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണം. വിധി കര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടുന്നില്ല.

പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ വേണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥരും ട്രൈബ്യൂണലില്‍ നിയമിക്കാം. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കലോത്സവം നാളെ തുടങ്ങാനിരിക്കെ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദ്ദേശം. വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താന്‍ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


Read Previous

പ്രവാസി ഭാരതീയ സമ്മാൻ സൗദിയിൽ നിന്ന്​ ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക പ്രവർത്തകൻ ഡോ. സയ്യിദ്​ അൻവർ ഖുർഷിദിന്​; ഗൾഫ്​ മേഖലയിൽനിന്ന്​ രണ്ടു പേർ മാത്രം, മറ്റൊന്ന് ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ മലയാളിയായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ..

Read Next

കലാപൂരത്തിന് അരങ്ങുണർന്നു; അഞ്ച് നാൾ നീളുന്ന വസന്തോത്സവത്തിന് തിരിതെളിഞ്ഞു, അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »