പാലക്കാട് ബിജെപിയിൽ കലാപം; 9 കൗൺസിലർമാർ രാജിക്കൊരുങ്ങുന്നു, റിപ്പോർട്ട്


പാലക്കാട് : പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതി നെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. 9 കൗണ്‍സിലര്‍മാര്‍ നാളെ ബിജെ പി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡ ന്റിനെ തെരഞ്ഞെടുത്തുവെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തന്റെ ബിനാമിയെ തിരുകി കയറ്റുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇടഞ്ഞു നില്‍ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസും ശ്രമം ആരംഭിച്ചിട്ടുണ്ട്.


Read Previous

ദൗത്യസംഘത്തിന് നേർക്ക് കടുവ ചാടി വീണു, ഷീൽഡ് കൊണ്ടു തടുത്ത് ജയസൂര്യ; കടുവയ്ക്ക് വെടിയേറ്റു?

Read Next

വികസിത കേരളമില്ലാതെ വികസിത് ഭാരതം സങ്കൽപ്പം സാക്ഷാത്കരിക്കാനാവില്ല, മലയാളികൾ സിംഹങ്ങൾ’: ഗവർണർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »