ബിജെപി കോട്ടകളിൽ കടന്നുകയറി; ഷാഫിയേയും മറികടന്ന് രാഹുലിന്റെ ചരിത്രജയം, പാലക്കാട് 1957 ന് ശേഷം കോണ്‍ഗ്രസ്‌ നേടുന്ന ചരിത്ര ഭൂരിപക്ഷം


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിങ് മെഷിനിലെ 58052 വോട്ടുകളും അടക്കം 58389 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി.

രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. ഇതില്‍ 303 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ 137 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 37293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27 ശതമാനമാണ് സരിന് ലഭിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപിയുടെ സി കൃഷ്ണകുമാറിനായി രുന്നു ലീഡ്. മൂന്നാം റൗണ്ടില്‍ രാഹുല്‍ മുന്നിലെത്തി. അഞ്ചാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് തിരിച്ചു പിടിച്ചു. ആറാം റൗണ്ടില്‍ വീണ്ടും മുന്നിലെത്തിയ രാഹുല്‍ മാങ്കൂട്ട ത്തില്‍ പിന്നീട് ഓരോ റൗണ്ടിലും ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. അഞ്ചാം റൗണ്ടിന് ശേഷം ഒരു ഘട്ടത്തിലും ബിജെപിക്ക് രാഹുലിന് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പാലക്കാട് മണ്ഡലത്തിലെ തന്നെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം നേടുകയും ചെയ്തു.


Read Previous

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഗംഭീര വിജയം; പ്രവചനങ്ങളും മറികടന്ന് ഭൂരിപക്ഷം

Read Next

ഹൃദയം കൊണ്ട് നന്ദി, ജനങ്ങളുടെ ഇടയിൽ ഞാനുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »