Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബോബി ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി


എറണാകുളം : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ തുടരേണ്ടതി ല്ലെന്നുമാണ് ഹർജിയിലെ വാദം.

അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇന്ന് തന്നെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ നിലവിലുള്ളത്. പരാതിക്കാരി തന്‍റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്‌തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവും ഉണ്ട്. പരാതിക്കാരി തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്, പരാതി നൽകും മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും ഹർജിയിൽ വാദമുണ്ട്.

ബോബി ചെമ്മണ്ണൂരിന്‍റേത് ലൈംഗിക ചുവയോടെയുള്ള പദ പ്രയോഗമെന്ന് പ്രഥമ ദ്യഷ്ട്യാ വ്യക്തമെന്നും കീഴ്‌ക്കോടതി വിലയിരുത്തിയിരുന്നു. കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് വിധി കേട്ട ഉടനെ ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. രക്തസമർദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായ ബോബിയെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധിച്ച ശേഷമാണ് കാക്കനാട്ടെ ജയിലിലേക്ക് മാറ്റിയത്.


Read Previous

പി കെ ഫിറോസിനെതിരെ അറസ്‌റ്റ് വാറൻ്റ്; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കോടതി

Read Next

76-ാമത് റിപ്പബ്ലിക് ദിന പരേഡ്: സാക്ഷ്യം വഹിക്കാൻ 10,000 പ്രത്യേക അതിഥികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »