Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം,​ 50 രൂപയുണ്ടെങ്കിൽ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം നഗരവാസികൾക്ക് ലഭിക്കും


കൊച്ചി: പത്തുരൂപയ്ക്ക് മൂന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും പ്രഭാതഭക്ഷണം.

മൂന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും അത്താഴത്തിന്. ഉച്ചയ്ക്ക് 30 രൂപയ്ക്ക് ആവോളം കഞ്ഞിയും പയറും. കൊച്ചി കോർപ്പറേഷന്റെ പുതിയ ഭരണസമിതി പ്രഖ്യാപിച്ച ഇന്ദിരാ കാന്റീൻ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആദ്യ കാന്റീന്റെ നിർമ്മാണം ഇടപ്പള്ളി അഞ്ചുമനയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസ് വളപ്പിൽ അവസാനഘട്ടത്തിലാണ്. അടുത്ത ആഴ്ചതന്നെ ഉദ്ഘാടനം പ്രതീക്ഷിക്കാം. പിന്നാലെ ഫോർട്ടുകൊച്ചിയിലും പള്ളുരുത്തിയിലും തുറക്കും.

പത്തുരൂപ ഉ‌ൗണുമായി കഴിഞ്ഞ ഇടതു കോർപ്പറേഷൻ ഭരണസമിതി എറണാകുളം നോർത്തിൽ ആരംഭിച്ച് പ്രശസ്തമായ സമൃദ്ധി കിച്ചന്റെ ഭാഗം തന്നെയാണ് ഇന്ദിരാകാന്റീൻ. സർക്കാർ സബ്സിഡി നിറുത്തിയപ്പോൾ പത്ത് രൂപ ഉ‌ൗണിന് 20 രൂപയായെങ്കിലും ജനപ്രീതിക്ക് കുറവുണ്ടായില്ല. പത്തുരൂപ പ്രാതലും അത്താഴവും ജനപ്രിയമാകുമെന്ന് ഉറപ്പാണ്. മാമംഗലം അഞ്ചുമന റോഡിലെ വിശാലമായ മേഖലാ ഓഫീസിൽ പാർക്കിംഗിനും സൗകര്യമുണ്ട്. ഇവിടെ കാന്റീനിൽ ചായയും സ്നാക്സും ഉൾപ്പടെ മറ്റ് വിഭവങ്ങളും ലഭ്യമാക്കാൻ ആലോചനയുണ്ട്. ആർക്കും ഭക്ഷണം ലഭി​ക്കും.

ഇന്ദിരാ കാന്റീനിലെ വിഭവങ്ങളെല്ലാം പരമാര റോഡിലെ സമൃദ്ധി കിച്ചനിൽത്തന്നെ പാചകംചെയ്ത് എത്തിക്കും. നിലവിൽ സമൃദ്ധിയുടെ മറ്റ് ഒ‌ൗട്ട്ലെറ്റുകളിലും ഇതേ രീതിതന്നെയാണ് അവലംബിക്കുന്നത്. സമൃദ്ധി​യി​ലെ പ്പോപോ കുടുംബശ്രീക്ക് തന്നെയാണ് ഇന്ദി​രാ കാന്റീന്റെയും നടത്തി​പ്പ് ചുമതല.


Read Previous

വിലയായി നല്‍കാന്‍ പോകുന്നത് നാല് കോടി രൂപ; മില്‍മയുടെ നീക്കം ഇങ്ങനെ

Read Next

ഹോട്ടലിലെ ഗ്ലാസുകൾ ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടില്ലേ, ഇല്ലെങ്കിൽ അറിയണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »