Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാങ്ങുന്നത് ഉപയോഗിക്കാനല്ല മറ്റൊരു കാര്യത്തിന് താങ്ങാനാകുന്ന വില, സാധാരണക്കാരന് പ്രിയം കൂടുന്നു


കൊച്ചി: വിലയില്‍ ചരിത്രം കുറിച്ച് സ്വര്‍ണവും വെള്ളിയും. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 4487 ഡോളര്‍ ആയപ്പോള്‍ വെള്ളിക്ക് 69 ഡോളര്‍ കടന്നു. രണ്ടും റെക്കാര്‍ഡ് വിലയാണ്. യു.എസ് ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമാണ് സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ദ്ധിപ്പിച്ചത്. അതേസമയം, വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ സ്വര്‍ണത്തെ കടത്തി വെട്ടിയിരിക്കുകയാണ് വെള്ളി. ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് 67 ശതമാനമാണ് വില കൂടിയതെങ്കില്‍ വെള്ളിക്കത് 138 ശതമാനമാണ്.

നിക്ഷേപകരെ ആകര്‍ഷിക്കുന്നു

സ്വര്‍ണത്തിന്റെ കൂടിയ നിരക്ക് നിക്ഷേപകരെ വെള്ളിയിലേക്ക് അടുപ്പിക്കുന്നതും വെള്ളിയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിക്ഷേപം എന്നതിന് പുറമെ വ്യവസായ മേഖലയില്‍ വെള്ളിക്കുള്ള പ്രാധാന്യമാണ് വില വര്‍ദ്ധനവിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. നല്ല രീതിയില്‍ വൈദ്യുതി കടത്തിവിടാനുള്ള കഴിവ് ഇലക്ട്രിക് വാഹനങ്ങളുടെയും സോളാര്‍ പാനലുകളുടെയും നിര്‍മ്മാണത്തില്‍ വെള്ളിയെ പ്രധാനപ്പെട്ടതാക്കുന്നു. അതുകൊണ്ട് തന്നെ വരുംകാലത്തില്‍ വെള്ളിയുടെ വ്യാവസായികാവശ്യം വര്‍ദ്ധിക്കാനാണ് സാദ്ധ്യത. അതേസമയം, ഉത്പാദനം കുറയുന്നതും വെള്ളിയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

18, 14 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാരേറുന്നു

ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വില കത്തിക്കയറുമ്പോള്‍ 18,14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക്. സാധാരണക്കാര്‍ക്കിടയില്‍ പ്രിയമേറുകയാണ്. ഇതില്‍ 14 കാരറ്റ് ആഭരണങ്ങളാണ് സമ്മാനമായി നല്‍കാനും മറ്റും ആളുകള്‍ ആഭരണശാലകള്‍ തേടിച്ചെല്ലുന്നത്.


Read Previous

കേരളമാകെ സ്‌പെഷ്യൽ ഡ്രൈവ്, മയക്കുമരുന്ന് വിൽപനയ്‌ക്ക് പിടികൂടിയത് 39 പേരെ, കിട്ടിയത് കഞ്ചാവ് ബീഡിയടക്കം ലഹരി വസ്‌തുക്കൾ

Read Next

എന്തുകൊണ്ടാണ് സ്വര്‍ണ വില ഇത്രയും കൂടിയത്? ബാങ്കുകളുടെ പങ്കും ചെറുതല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »