Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുഭവിച്ചവര്‍ക്കല്ലേ അതിന്റെ വേദന അറിയാനാകൂ’; ആരോപണ വിധേയരുടെ പേര് പുറത്തു വിടണമെന്ന് നടി അന്‍സിബ, രഞ്ജിത്തിനെ പുറത്താക്കണം, നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണ് രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി അന്വേഷിക്കണം: ആഷിക്അബു, രഞ്ജിത്തിന്റെ രാജിക്കായി മുറവിളി, സര്‍ക്കാര്‍ പ്രതിരോധത്തില്‍


തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ രഞ്ജിത്തിനെതിരെ അന്വേ ഷണം വേണമെന്ന് നടി അന്‍സിബ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയ രുടെ പേരുവിവരങ്ങള്‍ പുറത്തു വരണം. റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് താരസംഘടനയായ അമ്മയ്ക്ക് പറയാനാകില്ല. സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അന്‍സിബ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷത്തോളം പുറംലോകം കാണാതിരുന്നത് തെറ്റാണ്. നീതി വൈകുക എന്നത് നീതിനിഷേധം തന്നെയാണ്. ഇത്രയും സ്ത്രീകള്‍ അനുഭവി ച്ചിട്ടുള്ള വേദനയാണ്, ഇത്രയും പേജുകളിലായി ആ റിപ്പോര്‍ട്ടിലുള്ളത്. വളരെക്കുറച്ചു പേര്‍ മാത്രമേ ആ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടുണ്ടാകൂ.

ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നുന്നു. ഇത്രയും പേര്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അവര്‍ അനുഭവിച്ചിട്ടുള്ള വേദനകള്‍ കമ്മീഷനോട് തുറന്നു പറഞ്ഞത്, ഇനിയാകും ഇരയാക്കപ്പെടരുതെന്ന് ഉള്ളതുകൊണ്ടാണ്. ഇരകളുടെ ഒപ്പം നിക്കണം. വേട്ടക്കാരന്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു.

നിയമസംവിധാനം തന്നെയാണ് നീതി ഉറപ്പാക്കാനായി മുന്നിട്ടിറങ്ങേണ്ടത്. സംഘടന കള്‍ക്ക് പരിമിതികളുണ്ട്. സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്താനോ, പുറത്താക്കാനോ പറ്റുകയുള്ളൂ. അല്ലാതെ ശിക്ഷ കൊടുക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്തു പരമാവധി ശിക്ഷയാണോ വേട്ടക്കാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയുക, അതു തന്നെ വാങ്ങിക്കൊടുക്കണം. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിഷ്യേറ്റീവ് ഉണ്ടാകണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു.

സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റി രൂപീകരിക്കുന്നത് സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. സിനിമയിലുള്ളവര്‍ക്ക് മാത്രമല്ല, എല്ലാ തൊഴിലിടങ്ങ ളിലെയും സ്ത്രീകള്‍ക്കും പ്രയോറിറ്റിയുണ്ട്. അവര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, അവര്‍ക്ക് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോ ടെയും തൊഴിലിടങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സമൂഹവും സര്‍ക്കാരും ചെയ്യേണ്ടത്.

രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബയും ആവശ്യപ്പെട്ടു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് വനിതാ ആക്റ്റിവിസ്റ്റുകളും കൂട്ട നിവേദനം നല്‍കി. രഞ്ജിത്ത് മാറുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്ന് സംവി ധായകന്‍ മനോജ് കാന പറഞ്ഞു. കളങ്കമുണ്ടായാല്‍ ഏതു സ്ഥാനത്തു നിന്നും മാറിനില്‍ക്കണമെന്ന് നടന്‍ അനൂപ് ചന്ദ്രനും അഭിപ്രായപ്പെട്ടു. താനായിരുന്നെങ്കില്‍ മാറിനില്‍ക്കുമായിരുന്നു എന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സംവിധായകന്‍ ആഷിഖ് അബു ആവശ്യപ്പെട്ടു.


Read Previous

നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ളവം സൃഷ്ടിക്കും : അബ്ബാസ് ബീഗം

Read Next

68-ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതി ഇന്ദ്രൻസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »