കണ്ണൂർ മണക്കടവ് പുഴയിൽ വീണ് പുഴ കാണാന്‍ എത്തിയയാള്‍ മരിച്ചു. എറണാകുളം വടുതല സ്വദേശിയും പുതിയതെരുവിൽ താമസക്കാരനുമായ പുത്തൻവീട്ടിൽ ജേക്കബ് വിൽഫ്രഡ് (52) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.

നീന്തല്‍ അറിയാത്തതിനാല്‍ വീണ ഉടന്‍ ജേക്കബ് മുങ്ങിപ്പോവുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല. ഫയർഫോഴ്സും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സഞ്ചാരി എന്ന ട്രാവൽസ് ഗ്രൂപ്പിലെ പത്തംഗ സംഘത്തോടൊപ്പം പുഴ കാണാൻ എത്തിയതായിരുന്നു ജേക്കബ്. പാറയിലൂടെ നടന്ന ഇയാൾ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നീന്തൽ അറിയാത്തതിനാൽ മുങ്ങിത്താഴ്‌ന്നതായി കൂടെയുള്ളവർ പറഞ്ഞു. പിന്നീട് പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെഞ്ചമിൻ ഫ്രാങ്കലിന്റെയും ഹാരിയറ്റ് ബെഞ്ചമിന്റെയും മകനാണ്. ഷീന, ഷീജ, ഗിൽബർട്ട് എന്നിവർ സഹോദരങ്ങളാണ്.