
നിലമ്പൂർ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും പ്രചാരണത്തിനിടെ ആദ്യമായി കണ്ടുമുട്ടി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരി ക്കുകയായിരുന്നു മൊകേരി. അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം പോത്തു കല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയിൽ വച്ച് മൊകേരിയെ കണ്ട പ്രിയങ്ക വാഹനം നിറുത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് വേദിയിൽ സത്യൻ മൊകേരിയുടെ അടുത്തെത്തി സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകൾ നേർന്നാണ് ഇരുവരും പിരിഞ്ഞത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.