Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ


മലപ്പുറം: ഇനി തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ (K T Jaleel) രം​ഗത്ത്. സർക്കാർ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയ ത്തിൽനിന്ന് പിൻവാങ്ങുന്ന കാര്യം ജലീൽ അറിയിച്ചിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അൻവറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തു ണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗ്സ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായത്തിൽ

ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അൻവറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാകുന്നത്. നേരത്തെ അൻവറിനെ പിന്തുണച്ചുകൊണ്ട് ജലീൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

നേരത്തെ അൻവറിനെ പിന്തുണച്ചുകൊണ്ട് ജലീൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരി ക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നേരത്തെ ജലീൽ പറഞ്ഞിരുന്നു. പാർലമെന്റെറി പ്രവർത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ നല്ല ബുദ്ധിമുട്ടാണ്. പലപ്പോഴും റഫറൻസിന് സമയം തികയാതെ വരുന്നുണ്ട്. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിന്റെ സിംഹഭാഗവും പിന്നിട്ടുകഴിഞ്ഞു. നടന്നുതീർത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം, ജലീൽ നേരത്തെ പറഞ്ഞു.

എഡിജിപി എ ആർ അജിത്കുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ‌ രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപി തലത്തിൽ അന്വേ ഷണം ഉണ്ടാവുമെന്നാണ് സൂചന. പിവി അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കു മെന്നും ഒരു മുൻവിധിയുമില്ലാതെ അന്വേഷണം നടക്കുമെന്നായിരുന്നു മുഖ്യമന്ത്രി യുടെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതേസമയം ഡിജിപി തലത്തിൽ അന്വേഷണം നടക്കാനാണ് സാധ്യതയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇപ്പോഴത്തെ പത്തനംതിട്ട എസ്പി എസ് സുജിത്ദാസിൻ്റെ ഫോൺകോൾ റെക്കോർ ഡിങ്ങ് പുറത്ത് വിട്ടുകൊണ്ടാണ് പിവി അൻവർ വിവാദങ്ങൾക്ക് തുടക്കമിട്ടത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട് തിരിമറി ഉണ്ടായെന്ന അൻവറിൻ്റെ പരാതി പിൻവലിക്കണമെന്നായിരുന്നു സുജിത്ദാസ് ഉന്നയിച്ച ആവശ്യം. ഇതിന് കാല് വരെ പിടിച്ച് കെഞ്ചുന്ന തരത്തിലായിരുന്നു എസ്പിയുടെ സംഭാഷണം. ഇതിന് പിന്നാലെ സംസ്ഥാനത്ത് എഡിജിപി എംആർ അജിത് കുമാറിൻ്റെ നേതൃത്വ ത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് അടക്കം നിരവധി ആരോപണങ്ങൾ പിവി അൻവർ എംഎൽഎ ഉന്നയിക്കുകയായിരുന്നു.

അതിനിടെ തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി ​രം​ഗത്ത് എത്തിയിരിക്കുകയാണ് പിവി അൻവർ. ലൈസൻസിനായി അൻവർ മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ വ്യക്തമാക്കുകയും ചെയ്തു. എ ഡി ജി പി ക്കെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ പ്രതികരിച്ചു.


Read Previous

പത്തനംതിട്ട ജില്ലാപൊലീസ് മേധാവി എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടി ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ

Read Next

ഈ പിഎച്ച്ഡി കാരന്റെ വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കേട്ടുനോക്കൂ… നിങ്ങള്‍ അത്ഭുതപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »