തൊടുപുഴ: ഇടുക്കി സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. ഡീൻ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും മണി അധിക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാർശങ്ങൾ. ഇപ്പം ദേ, ഹോ… പൗഡറൊക്കെ
തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ ഉണ്ടായിരുന്നു. കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന്
ഇടുക്കി: മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി. സുരേഷി ന്റെ ബന്ധുവിന് ജോലിക്ക് വനംവകുപ്പ് ശുപാര്‍ശ നല്‍കും. സുരേഷിന്റെ മക്കളുടെ പഠന ചെലവ്
ഇടുക്കി: കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വെള്ളിയാമറ്റത്തെ വീട്ടില്‍ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി. ഇവര്‍ക്ക് അഞ്ചു പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്നാര്‍: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവിച്ച കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ വെറുതെ വിട്ട് കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി കേട്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു. നീതി ലഭിച്ചില്ലെന്ന്
തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എത്തി. ഇരുവര്‍ക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വരവ്. ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ മറിയക്കുട്ടിക്കും അന്നയ്ക്കും 1600 രൂപ വീതം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു.
തൊടുപുഴ: ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്‍തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. ഒരുവിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇടവകാംഗങ്ങള്‍ വിവിധ പാര്‍ട്ടികളില്‍ പെട്ടവരാണ്. അവരെ ഒരുമിച്ച് നയിക്കേണ്ട ചുമതലയുള്ള
ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മലയില്‍ അനില (16) എന്നിവരാണ് മരിച്ചത്. കാല്‍വഴുതി അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. സെബിന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും അനില കല്ലാര്‍ ഗവണ്‍മെന്റ്
കട്ടപ്പന: ആഴമുള്ള പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി വണ്ടൻമേട്ടിലാണ് അപകടം സംഭവിച്ചത്. മംഗലംപടി പന്നിയിറക്കത്തില്‍ പ്രകാശിന്‍റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം