കൊല്ലം : ചിന്നക്കട ബസ് ബേയ്ക്കു പിൻവശത്തെ കുറ്റിക്കാടിനു തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം. മാലിന്യത്തിനു തീയിട്ടത്, സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ആൽമരച്ചില്ലയുടെ അവശിഷ്ടങ്ങളിലേക്ക് പടർന്നതാകാമെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. കുറച്ചുസമയംകൊണ്ട് തീ കൂടുതലിടത്തേക്ക് പടർന്നത് ആശങ്കയുണ്ടാക്കി. കടപ്പാക്കട, ചാമക്കട സ്റ്റേഷനുകളിൽനിന്നും ഓരോ യൂണിറ്റെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കരുനാഗപ്പള്ളി: മകളുടെ കൂട്ടുകാരിയായ നാലാം ക്ളാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് പത്ത് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി പട: വടക്ക് മുറിയിൽ പള്ളത്തുകാട്ടിൽ വീട്ടിൽ സിറാജുദീനെ (57) ആണ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസം അധിക തടവ്
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്ചാന്തുപൊട്ട്' എന്ന ചിത്രത്തിലെ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് വൈറലാകുന്നത്. ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്കൊപ്പമാണ് രേണു ഈ ഗ്ലാമർ റീൽ ചെയ്തത്. ഇതിനുപിന്നാലെ രേണുവിനെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. രേണു മക്കളെ
പോരുവഴി ഗവ. എസ്.കെ.വി.എൽ.പി.എസിലെ വർണക്കൂടാരം പ്രീ-പ്രൈമറി ക്ലാസ്‌മുറി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു ശൂരനാട് : സമഗ്രശിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പോരുവഴി ഗവ. എസ്.കെ.വി.എൽ.പി.എസിൽ തയ്യാറാക്കിയ ‘വർണക്കൂടാരം’ പ്രീ-പ്രൈമറി ക്ലാസ്‌മുറിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്
നഗരമാലിന്യങ്ങള്‍ മണിച്ചിതോടുവഴി അഷ്ടമുടികായലിലേക്ക് എത്തുന്നു. കൊല്ലം : അഷ്ടമുടിക്കായലിൽ മലിനീകരണം അനുവദനീയമായതിലും വളരെ കൂടുതലാണെന്നു കണ്ടെത്തിയെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. അഷ്ടമുടിക്കായൽ കേസിൽ എൻവയൺമെന്റൽ എൻജിനിയർ റേച്ചൽ തോമസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കായലിലെ അഷ്ടമുടി, തോപ്പിൽകടവ്, കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോ പെരുമൺ, കുണ്ടറ സിറാമിക്സ്,
ചാത്തന്നൂർ: മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ ആളില്ലാ കസേരകൾ മാത്രം. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വലയുന്നു.രാവിലെ 10 മണിക്ക് എത്തേണ്ട ജീവനക്കാർ തോന്നുംപടിയാണ് എത്തുന്നത് എന്നും സഹിക്കാവുന്നതിന് പരിധിയുണ്ടെന്നും ജനം പറയുന്നു. ഒമ്പത് മണിയോടെ എത്തുന്ന പാർട് ടൈം ജീവനക്കാരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ് വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരോട്
കൊല്ലം∙ കുളത്തൂപ്പുഴ കെഎസ്ആർടിസി 23, 26 തീയതികളിൽ കടൽത്തീര യാത്രയൊരുക്കും. കോയിക്കൽ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, കാപ്പിൽ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉൾപ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.26ന് വാഗമൺ-പരുന്തുംപാറ, ശിവക്ഷേത്ര
കൊല്ലം∙ തുടർച്ചയായി ഏഴാം വർഷവും കൊല്ലം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി. ഇതോടെ 9 തവണ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലത്തിനു ലഭിച്ചു. 50 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്കാരം. പ്രസിഡന്റ് പി.കെ ഗോപന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ജില്ലാ പഞ്ചായത്ത്
കൊട്ടാരക്കര : കാത്തിരിപ്പിനൊടുവിൽ നഗരസഭാ ചത്വരവും ആർ.ബാലകൃഷ്ണപിള്ള സ്മാരകവും യാഥാർഥ്യത്തിലേക്ക്. ഇരു പദ്ധതികളുടെയും രൂപരേഖ തയ്യാറായി. ഭരണാനുമതിയും ലഭിച്ചു രണ്ടുകോടി രൂപാ ചെലവിൽ ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശത്താണ് ആർ.ബാലകൃഷ്ണപിള്ള സ്മാരകമായി സാംസ്കാരികസമുച്ചയം നിർമിക്കുക. രണ്ടു നിലകളിലായി 4,584 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിനു താഴെ പാർക്കിങ്ങും
കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് പൊലീസ്. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തി ച്ചെന്നായിരുന്നു ഭര്‍ത്താവ് രാജീവിന്റെ ആദ്യ മൊഴി. യുവതിയുടെ