ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സിബിഐ അന്വേഷണ സംഘം ഇന്ന് പെൺകുട്ടികളുടെ മാതാ പിതാക്കളുടെ മൊഴി എടുക്കും. പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാകും മൊഴി എടുക്കുക. പെൺകുട്ടികളുടെ അമ്മ, സാക്ഷികൾ എന്നിവരിൽ നിന്നും ഇന്ന് തന്നെ വിവരങ്ങൾ ശേഖരിക്കും. ഇന്നലെ അന്വേഷണ സംഘം വാളയാർ സന്ദർശിച്ചിരു ന്നു.

തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാർ പെൺകുട്ടികളുടെ ദുരൂഹരമരണം അന്വേഷിക്കുന്നത്. ജാമ്യത്തിലുളള പ്രതി മധു, കേസിൽ പ്രതിചേർ ക്കപ്പെട്ട പ്രായപൂർത്തിയാവാത്തയാൾ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരു ന്നു. വാളയാറിലെ കൂടുതൽ ആളുകളെ ചോദ്യംചെയ്യേണ്ട സാഹചര്യത്തിൽ പാല ക്കാട്ട് ക്യാംപ് ഓഫീസ് തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തിൽ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാർച്ച് 31ന് പാലക്കാട് പോക്സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിട്ടുണ്ട്. നാലുപ്രതികൾക്കെതിരെ രണ്ട് എഫ്ഐആർ ആയിരുന്നു സമർപ്പിച്ചത്.
പതിമുന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയെ ജനുവരി 13നും ഇളയകുട്ടി യെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായിരുന്നതായി പോസ്റ്റുമോര്‍ട്ട ത്തിൽ വ്യക്തമായിരുന്നു.
