പാലക്കാട്ട് സ്‌കൂൾ വിദ്യാർഥികൾക്കു മേൽ ലോറി മറിഞ്ഞു; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം


പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. സ്‌കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. മൂന്നു കുട്ടികള്‍ മരിച്ചു. പരിക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മഴയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


Read Previous

റഹീം മോചനം നീളും, ഇന്ന് കോടതി ഒരു കേസും എടുത്തില്ല.

Read Next

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം, ഈ പാർലമെൻ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »