ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്: പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം; അതിവേഗം ബഹുദൂരം മുന്നില്‍; ചാണ്ടിയുടെ ലീഡ് 40,000 കടന്നു| ഉമ്മന്‍ ചാണ്ടിയെയും മറികടന്ന് ചാണ്ടിയുടെ കുതിപ്പ്; ലൈവ്


ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്; അവസാന ലാപ്പിലേക്ക് , ലീഡ് 40 478

ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു; പുതുപ്പള്ളിയില്‍ പുതുചരിത്രം, ലീഡില്‍ കുതിപ്പ്

ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്; ലീഡ് 38 ,120 പിന്നിട്ടു, പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം

ചാണ്ടി ഉമ്മന്റെ ലീഡ് 35,026 കടന്നു

ചാണ്ടി ഉമ്മന്റെ ലീഡ് 34,036 കടന്നു

ചാണ്ടി ഉമ്മന്റെ ലീഡ് 26,285 കടന്നു

ജന്മനാട് ജയ്ക്കിനെ കൈവിട്ടു, ചാണ്ടി ഉമ്മന്റെ ലീഡ് 20400 കടന്നു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അതിവേഗം ബഹുദൂരം മുന്നേറി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി കഴിയുകയും ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയും ചെയ്തപ്പോള്‍ 11500 ലധികം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്.

ചാണ്ടി ഉമ്മന്റെ ലീഡ് 17400 കടന്നു

ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂര്‍; ശുഭപ്രതീക്ഷയില്‍ ജെയ്ക്

പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം; ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം മുന്നില്‍; ചാണ്ടിയുടെ ലീഡ് 14201 കടന്നു

ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡ് 7000

കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെ ണ്ണല്‍ നടക്കുന്നത്. താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനാല്‍ സ്‌ട്രോങ്ങ് റൂം വൈകി യാണ് തുറന്നത്. അതിനാല്‍ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. പത്ത് പോസ്റ്റല്‍ വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ ഏഴും നേടി ചാണ്ടി ഉമ്മന്‍ ആദ്യ ലീഡ് നേടുകയായിരുന്നു.

ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ്  യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫല സൂചന കിട്ടും. കടുന്ന മത്സരം നടന്ന 2021 പോലും ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു.


Read Previous

വോട്ടെണ്ണൽ തുടങ്ങി, ചാണ്ടി ഉമ്മന് ആദ്യ ലീഡ്

Read Next

ആലുവ പീഡനക്കേസ്; പിടിയിലായ പ്രതി ക്രിസ്റ്റില്‍ രാജ് സ്ഥിരം കുറ്റവാളി; ലഹരി ഉപയോഗിച്ചാൽ ലൈംഗിക വൈകൃതം; പശുവിനെയും ഉപദ്രവിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »