കുട്ടികളില്‍ കാന്‍സര്‍ ഭേദമാകാനുള്ള സാധ്യതകള്‍ കൂടുതല്‍; ‘വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസി’ല്‍ വിദഗ്ധര്‍


കോഴിക്കോട്: കുട്ടികളില്‍ കാന്‍സര്‍ അവബോധ ദിനത്തോടനുബന്ധിച്ച് കാന്‍സറി നോട് പോരാടുന്നവരും കാന്‍സറിനെ അതിജീവിച്ചവരുടെയും സംഗമം. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു കൂട്ടായ്മ. ‘വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാ പിതാക്കളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍, കുട്ടികള്‍ വിവിധ സൂപ്പര്‍ ഹീറോകളുടെ വേഷത്തിലാണ് പങ്കെടുത്തത്. കുട്ടികളില്‍ കാന്‍സര്‍ തിരിച്ച റിഞ്ഞാല്‍ തളരുകയല്ല നേരിടുകയാണ് വേണ്ടതെന്നും, ചെറിയ കുട്ടികളിലെ കാന്‍സര്‍ ചികിത്സ വളരെ ഫലപ്രദമാണെന്നും കുട്ടികളുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍ എം ആര്‍ പറഞ്ഞു.

കുട്ടികളിലെ കാന്‍സര്‍ മുതിര്‍ന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അവര്‍ ചികിത്സ കളോട് പോസിറ്റീവായി പ്രതികരിക്കും. രോഗം ഭേദമാകാനുള്ള സാധ്യതകള്‍ കുട്ടികളില്‍ കൂടുതലാണെന്നും കൃത്യമായ ചികിത്സയും മാതാപിതാക്കളുടെ അകമറ്റ പിന്തുണയുമാണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പരിപാടിയില്‍ ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സ്‌റ്റേറ്റ് പ്രസിഡന്റ് കരീം കാരശ്ശേരി മുഖ്യാതിഥിയായിരുന്നു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ ലുക്മാന്‍ പി, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓങ്കോളജി തലവന്‍ ഡോ കെ.വി ഗംഗാധരന്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍, മുതിര്‍ന്നവരിലെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍ന്റ് വിദഗ്ധന്‍ ഡോ. സുധീപ് വി, കുട്ടികളുടെ വിഭാഗം ഡോക്ടര്‍മാരായ ഡോ സുധാ കൃഷ്ണനുണ്ണി, സീനിയര്‍ ഓങ്കോളജിസ്റ്റ്മാരായ ഡോ. ശ്രീലേഷ് കെ പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. സതീഷ് പത്മനാഭന്‍, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജിസ്റ്റുമാരായ ഡോ. സജിത്ത് ബാബു, ഡോ മിഹിര്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമാരായ ഡോ. സലിം വിപി, ഡോ. ഫഹീം അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Read Previous

വയനാട്ടില്‍ കടുവ പശുവിനെ കൊന്നു; ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു; ചൊവ്വാഴ്ച ഉന്നതതലയോഗം

Read Next

അന്വേഷണത്തിന് എതിരായ വാദങ്ങളില്‍ കഴമ്പില്ല; എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചത് ചട്ടപ്രകാരം; എക്‌സാലോജിക് വിധിന്യായം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »