ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: അസോസിയേറ്റ് അംഗമാക്കാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്ത് സികെ ജാനുവും പി വി അന്‍വറും. യുഡിഎഫ് തീരുമാനത്തില്‍ വളരെ സന്താഷമുണ്ട്. സ്വാഗതാര്‍ഹമായ തീരുമാനമാണ്. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുകയാണ്. മുത്തങ്ങ വെടിവെ പ്പുണ്ടായത് യുഡിഎഫ് കാലത്താണ്. എന്നാല്‍ അതിനുശേഷം യുഡിഎഫില്‍ നിന്നും ഏറ്റവും അനുകൂല പ്രതികരണമാണ് ഉണ്ടായത്. മുന്നണിയില്‍ അസോസിയേറ്റ് അംഗമായി തെരഞ്ഞെടുത്തത് അറിഞ്ഞ് പ്രവര്‍ത്തകര്‍ പായസം വെച്ച് ആഘോഷിക്കുകയാണെന്നും സി കെ ജാനു പറഞ്ഞു.
യുഡിഎഫ് തീരുമാനത്തില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷവാര്‍ത്തയാണിത്. താന്‍ നേരത്തെ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതിനുള്ള അംഗീകാരമാണ്. തീരുമാനമെടുത്ത യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. പിണറായിസവും മരുമോനിസവും കേരളത്തില്‍ അവസാനിപ്പിക്കാന്‍ നിരുപാധിക പിന്തുണ നല്‍കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
കേരളത്തിന്റെ പൊതു സ്വഭാവം എന്നത് മതേതര സ്വഭാവമാണ്. ആ മതേതര സ്വഭാവത്തിന്റെ കടയ്ക്ക ല്‍ കത്തിവെക്കുന്ന നിലപാട് ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്ന ബോധ്യപ്പെ ട്ടതിന്റെ അടിസ്ഥാനത്തില്‍, കേരളത്തിലെ ജനം രാഷ്ട്രീയം മാറ്റിവെച്ച് മതേതര സ്വഭാവം നിലനിര്‍ ത്താനുള്ള ജനവികാരത്തിലേക്ക് മാറി. അതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ കണ്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു.
അതേസമയം യുഡിഎഫിലേക്കില്ലെന്ന് കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. താന്‍ എന്‍ഡിഎയില്‍ വൈസ് ചെയര്‍മാനാണ്. തനിക്ക് സംഘപരിവാര്‍ പശ്ചാത്തലമുള്ള യാ ളാണ്. 14-ാം വയസ്സുമുതല്‍ താന്‍ സ്വയം സേവകനാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. താനിങ്ങനെ അപേക്ഷ കൊടുത്തു എന്നു പറയുന്നത് ശരിയല്ല. താന്‍ യുഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടു ണ്ടെങ്കില്‍, യുഡിഎഫ് നേതൃത്വം അത് പുറത്തു വിടണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
