Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; പ്രതിയായ 28കാരൻ പിടിയിൽ


ബംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കർണാടകയിലെ യാദ്‌ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സ‌ർക്കാർ സ്‌കൂളിലാണ് സംഭവം. 28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഈ മാസം 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ക്ലാസിലിരിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ടതോടെ 17കാരി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. കുട്ടിയുടെ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ ഉടൻതന്നെ അദ്ധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി പെൺകുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്രി. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് അറിയിച്ചു.

ഒമ്പത് മാസം മുമ്പ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കടുത്ത മാനസിക സമ്മർദത്തിലായിരുന്നു കുട്ടി പൊലീസിന് മൊഴി നൽകാൻ തയ്യാറായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 28കാരനെ അറസ്റ്റ് ചെയ്‌തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൗൺസിലിംഗ് നൽകിയ ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Read Previous

ആർഎസ്എസ് മേധാവിക്കെതിരെ ഒവൈസി’കുട്ടികളുടെ എണ്ണം കുടുംബങ്ങൾ തീരുമാനിക്കേണ്ട  വിഷയമല്ലേ, ബ്രഹ്മചാരികൾ എന്തിനാണ് അഭിപ്രായം പറയുന്നത്’

Read Next

മകന്റെ ക്രൂരമർദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »