‘ചേലക്കരയിൽ കോൺഗ്രസിന് ഒരു അവസരം കൊടുക്കണം എന്നാണ് സാധാരണക്കാരന്‍റെ ആഗ്രഹം’; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് രമ്യ ഹരിദാസ്


തൃശൂര്‍: സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസിന്‍റെ രമ്യ ഹരിദാസ്. വലിയ ആവേശ ത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത്. തികഞ്ഞ പ്രതീക്ഷയുണ്ടെന്നും രമ്യ പറഞ്ഞു.

“ബഹുമാന്യനായ കെ രാധാകൃഷ്‌ണന്‍ സാറിനെപ്പോലെ ഒരാള്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ചേലക്കര. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയായിരിക്കാം പാര്‍ട്ടി വീണ്ടും ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കാന്‍ കാരണം. ജനങ്ങളുടെ മനസില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നില്‍ക്കണം എന്നാണ്.

കോൺഗ്രസിന് ഒരു അവസരം ചേലക്കരയിൽ കൊടുക്കണം എന്നാണ് സാധാര ണക്കാരന്‍റെ ആഗ്രഹം. കഴിഞ്ഞ ആറ് വര്‍ഷമായി ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡല ത്തില്‍ തന്നെയാണ്. ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലാണ് ചേലക്കര നിയമസഭ മണ്ഡലം.

അടുത്തറിയാവുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ആറ് വര്‍ഷം കാണുകയും സംസാരിക്കുകയും ചെയ്‌ത ആളുകള്‍ക്ക് മുന്നില്‍ ജനവിധി തേടാനാണ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം. അതേറ്റെടുത്ത് മുന്നോട്ട് പോകും. വലിയ ആവേശത്തോ ടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത്. തികഞ്ഞ പ്രതീക്ഷയുണ്ട്”- രമ്യ ഹരിദാസ്

അതേസമയം കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചേലക്കരയടക്കം കേരള ത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചേലക്കരയെ കൂടാതെ പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്‌സഭ മണ്ഡലത്തിലുമാണ് തെര ഞ്ഞെടുപ്പ്. ചേലക്കരയെ പ്രതിനിധീകരിച്ച കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നവംബര്‍ 13 -നാണ് വോട്ടെടുപ്പ്. 23-ന് വോട്ടെണ്ണും.


Read Previous

അതിയായ സന്തോഷം, രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയാകും’; വയനാടിന്‍റെ ‘പ്രിയങ്കരി’ ആകാൻ പ്രിയങ്ക, സഹോദരിയുടെ വിജയം ഉറപ്പിച്ച് രാഹുല്‍ ഗാന്ധി

Read Next

തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളും ഉപയോഗിക്കും’; സരിനെ തള്ളാതെ സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »