Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മന്ത്രി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി


കൊല്ലം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനാണ് ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും മര്‍ദനത്തെ തുടര്‍ന്ന് സഹായത്തി നായി 112ലേക്ക് വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം.

മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരില്‍ കണ്ടതായും തുടര്‍ന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് യദു കൃഷ്ണന്റെ ആവശ്യം. ഗണേഷ് കുമാറും സ്റ്റാഫും ചേര്‍ന്ന് ഭാര്യ ബിന്ദുവിനെ ആക്രമിച്ചെന്നും പരാതി പറയുന്നു. മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും യദു കൃഷ്ണന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്‌യു പരാതിയുമായി രംഗത്തെത്തിയത്. ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യില്‍ ഉണ്ടെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പ്രതികരിച്ചിരുന്നു.


Read Previous

ഇമോഷണൽ ആകല്ലേ മന്ത്രീ’; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പോര് മുറുകുന്നു

Read Next

ഗണേഷ് കുമാറിനെ എപ്പോൾ അറസ്റ്റ് ചെയ്യും?; മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; എല്ലാവരും വിശ്വാസത്തോടെ കാണുന്ന ബിംബത്തെ ഗണേഷ് കുമാര്‍ ചൂഷണം ചെയ്തിട്ടുണ്ടോ?;ക്ലിഫ് ഹൗസ് ബന്ധത്തെ പരിഹസിച്ച് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »