മുകേഷ്, ജയസൂര്യ,ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരായ പരാതി; മൊഴിയെടുത്തത് 10 മണിക്കൂര്‍, 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്


കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെ തിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ ആണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രാവിലെ പത്തരയോടെയാണ് ആലുവയില്‍ നടി താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് എത്തിയത്. പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ആറുകേസുകള്‍ കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണെന്നും മൊഴിയെടുത്തതിന് ശേഷം പൊലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവരും ഒരു വനിതാ എസ്‌ഐയുമാണ് മൊഴിയെടുത്തത്. മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവു മാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മൊഴിയെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം.


Read Previous

സിദ്ദിഖ് നടത്തിയത് ക്രൂര ബലാത്സംഗമെന്ന് നടി,​ പുറത്തുപറ‍ഞ്ഞാൽ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി; മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും; രഹസ്യ മൊഴി നാളെ

Read Next

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ല, ടണല്‍ നിര്‍മിക്കണം’; ബദല്‍ നിര്‍ദേശവുമായി ഇ ശ്രീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »