ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് രാത്രി മഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം ഡി സി സി പ്രസിഡന്റായിരുന്നു. കെ പി സി സി സെക്രട്ടറി, കെ എസ്‍ യു, യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. കുന്നുമ്മൽ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലായിരുന്നു വി വി പ്രകാശ് ജനിച്ചത്. ഭാര്യ: സ്മിത, മക്കള്‍: നന്ദന,നിള
രാവിലെ എട്ട് മണിവരെ മൃതദേഹം ഡി സി സി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർ ശനത്തിന് ശേഷം മൃതദേഹം എടക്കരയിലെ വി വി പ്രകാശിന്റെ വസതിയിലേക്ക് കൊണ്ടു പോകും .സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട ശ്മശാനത്തിൽ നടക്കും.
