Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീണ്ടും സര്‍പ്രൈസുമായി കോണ്‍ഗ്രസ്; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി


തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കളത്തി ലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ആയ അനില്‍ അക്കര അടാട്ട് പഞ്ചായത്തിലാണ് മത്സരിക്കുക. മണ്ഡലം ഉപസമിതി ചേര്‍ന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര മത്സരിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്. വീണ്ടും മണ്ഡല ഉപസമിതി ചേര്‍ന്ന് ഈ ശുപാര്‍ശയ്ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടതുണ്ട്.

അടാട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയ അനില്‍ അക്കര 15-ാം വാര്‍ഡിലാണ് മത്സരിക്കുക. 2000 മുതല്‍ 2010 വരെ പഞ്ചായത്ത് അംഗമായിരുന്നു അനില്‍ അക്കര. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും 2003 മുതല്‍ 2010 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചത് അനില്‍ അക്കരയാണ്.

ഇക്കാലയളവിലാണ് മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായ ത്തിനെ തേടിയെത്തിയത്. അടാട്ട് പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അനില്‍ അക്കരയെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നാണ് വടക്കാഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ച് അനില്‍ അക്കര എംഎല്‍എയാകുന്നത്.


Read Previous

മിര്‍സ ഷദാബ് അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ഥി; സര്‍വകലാശാല ദുരൂഹതയുടെ പുകമറയില്‍

Read Next

ചെങ്കോട്ട സ്‌ഫോടനം: ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »