തൃശൂര്‍: ലീഡര്‍ കെ കരുണാകരന്റ വീട്ടില്‍ വച്ച് മുപ്പത്തിയഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുരളീ മന്ദിരത്തില്‍ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേര്‍ന്നുള്ള വേദിയില്‍ പദ്മജ വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കല്ല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനത്തിലായിരുന്നു ചടങ്ങ്.

തൃശൂര്‍ നിയോജ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മനു പള്ളത്ത്, അയ്യന്തോള്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍. തുടങ്ങി മുപ്പത്തിയഞ്ചുപേരാണ് ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്തത്. മനസ്സുമടുത്തവരാണ് ഇപ്പോള്‍ വരുന്നതെന്നും തെരഞ്ഞെടുപ്പു കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും പദ്മജ പറഞ്ഞു. അച്ഛനുവേണ്ടി കൂടിയാണ് താനിത് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ല പ്രസിഡന്റ് കെകെ അനീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല-സംസ്ഥാന നേതാക്കളും പങ്കെടുത്തു