ഭാഗ്യം നിര്‍ഭാഗ്യമാക്കി;മൂന്ന് വര്‍ഷം മുമ്പ് ലോട്ടറിയടിച്ചു; ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്ക്, ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി


തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തി യത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായി രുന്നു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപ വാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുക യായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തി കൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

ജോജുവിന്റെ രണ്ടാം വിവാഹവും ലഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവര്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം. കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തില്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ജോജുവിന് മൂന്നാല് വര്‍ഷം മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചിരുന്നു.


Read Previous

കണ്ണൂരിന്റെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന പി പി ദിവ്യയെന്ന ഇടതു വനിതാ നേതാവ് കാരാഗൃഹത്തിലേക്ക് പോയത് തല കുനിച്ച് പ്രസന്നഭാവം നഷ്ടപ്പെട്ട നിര്‍വികാരതയോടെ; അന്ന് നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു; ഇന്ന് ജയിലിലെ അന്തേവാസി,

Read Next

2024ലെ ഭരണഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ജില്ല പത്തനംതിട്ട, മികച്ച വകുപ്പ് ഹോമിയോപ്പതി വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »