Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാദ ജ്യോതിഷി സന്തോഷ് മാധവന്‍ അന്തരിച്ചു, മേല്‍ശാന്തിയായിരിക്കെ പെട്ടെന്ന് അപ്രത്യക്ഷന്‍, ‘ദൈവ വിളി’; ആള്‍ദൈവം അമൃതചൈതന്യയായി രംഗപ്രവേശം


കൊച്ചി: വിവാദ ജ്യോതിഷിയും പൂജാരിയുമായിരുന്ന സന്തോഷ് മാധവന്‍(50) അന്തരിച്ചു. ഹൃദയ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍ കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെ തിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്‍. 2009 മെയ് മാസത്തി ലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ൽ ജയിൽ മോചിതനായി.

പഠനത്തില്‍ വലിയ മികവ് കാട്ടാതിരുന്ന സന്തോഷ് മാധവന്‍, പൂജാവിധികള്‍ അഭ്യസിച്ചശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് പെട്ടെന്ന് വളര്‍ന്നത്. തുരുത്തി ക്ഷേത്രത്തില്‍ സേവനം ചെയ്യുമ്പോള്‍ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങള്‍ സമ്പാദിച്ചു. ഇതിനി ടയില്‍ ഗള്‍ഫു നാടുകളടക്കം വിവിധ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഈ കാലയളവിനുള്ളില്‍ പ്രമുഖ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. വീടിനു സമീപത്തുതന്നെയുള്ള പെണ്‍കുട്ടിയെത്തന്നെയാണു സന്തോഷ് പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെണ്‍കുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേര്‍പെടുത്തി തിരിച്ചെത്തിയതായി പൊലീസ് പറയുന്നു.

തുരുത്തി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലി നോക്കുന്നതിനിടയില്‍ ഒരു ദിവസം സന്തോഷ് മാധവന്‍ അവിടെ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീടു മൂന്നു വര്‍ഷത്തോളം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തില്‍ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരില്‍ പ്രത്യക്ഷനായത്.

പഠനത്തില്‍ വലിയ മികവ് കാട്ടാത്ത സന്തോഷ് മാധവന്‍ ഇംഗ്ലിഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആയതിനു വിവിധ ദേശങ്ങളിലൂടെയുള്ള ഊരുചുറ്റലും കാരണമായി. കട്ടപ്പന ഇരുപതേക്കര്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന വ. ഹൈസ്‌കൂളിലുമായിരുന്നു. പത്താം ക്ലാസ് തോറ്റതോടെ പഠനം നിര്‍ത്തി. പിന്നീടു കട്ടപ്പനയില്‍ ചെരുപ്പുകടയില്‍ സെയില്‍സു മാനായി ജോലി നോക്കി. കട്ടപ്പനയിലെ വെയര്‍ ഹസിങ് ഡിപ്പോയിലെ ചുമട്ടുകാരന്റെ മകനായ സന്തോഷ് മാധവന്‍ സ്വാമി അമൃതചൈതന്യ ആയതിനു പിന്നില്‍ ദൈവ വിളിയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്തിയുടെ വളര്‍ച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍.

പതിനെട്ടു വയസ്സായപ്പോള്‍ ജ്യേഷ്ഠ സഹോദരന്റെ സഹായത്തില്‍ കലൂരിലുള്ള ക്ഷേത്ര ത്തില്‍ പരികര്‍മിയായി. ഇവിടെനിന്നു പൂജാവിധികള്‍ അഭ്യസിച്ചശേഷമാണ് തൃപ്പൂണി ത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിച്ചത്. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റ ങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് സന്തോഷ് മാധവൻ മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം.


Read Previous

മലയാളിയുടെ മരണം; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

Read Next

അമ്മാതിരി കമന്റൊന്നും വേണ്ട’; നന്ദി പറഞ്ഞ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »