Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; പിന്തുണയുമായി യുഡിഎഫ്, രാമങ്കരിയിൽ രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റ്


ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ. സിപിഎമ്മിലെ മോള്‍ജി രാജേഷിനെ തോല്‍പ്പിച്ച് സിപിഐയിലെ രമ്യ മോള്‍ സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യ സജീവിന് ഏഴു വോട്ടും മോള്‍ജി രാജേഷിന് അഞ്ചു വോട്ടുമാണ് ലഭിച്ചത്.

യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. യുഡിഎഫിലെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം നല്‍കാനാ യിരുന്നു രാജി. സിപിഐ സ്ഥാനാര്‍ഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് നാല് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം നേടിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങള്‍ സിപിഐ എമ്മിനുണ്ടായിരുന്നു. എന്നാല്‍ നേതൃത്വവുമായി തെറ്റിയ രാജേന്ദ്രകുമാറിനൊപ്പം ഒരു വിഭാഗം നില കൊണ്ടു. രാജേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം സിപിഎം പിന്തുണയോടെ പാസായിരുന്നു. തുടര്‍ന്ന് രാജേന്ദ്രകുമാര്‍ പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവച്ചിരുന്നു.


Read Previous

ലഹരി കേസ്: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Read Next

പങ്കാളികളുമായി രണ്ട് മണിക്കൂർ കഴിയാം;തടവുകാർക്കായി ജയിലുകളിൽ ‘സെക്സ് റൂം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »