ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: ആഘോഷങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിക്കുന്നു എന്ന വിമര്‍ശ നവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹ ന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2.84 കോടി രൂപ ചെലവാക്കിയെന്ന റിപ്പോര്‍ ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. കേരളത്തില്‍ ഇന്ന് ഏറ്റവും വിജയസാധ്യതയുള്ള ബിസിനസ് എന്നത് സിപിഎം പിന്തുണയോടെ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. സിപിഎം നേതാക്കളുടെ ബിനാമി കമ്പനികള്‍ ആണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കയ്യും കണക്കുമില്ലാതെ കോടികളാണ് ഇവര്‍ എഴുതിയെടുക്കുന്നത് എന്നും വിടി ബല്‍റാം ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുന്‍ എംഎല്‍എയുടെ ആരോപണം.
അയ്യപ്പന്റെ പേരിലും അമൃതാനന്ദമയിയുടെ പേരിലുമൊക്കെ നിരന്തരം പരിപാടികള്‍ സംഘടിപ്പി ക്കുന്നു. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന് ഉചിതമായ അനുമോദനം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്നത് നല്ലതുമാണ്. എന്നാല്‍ എന്തിന്റെ പേരിലായാലും ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ഇന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണെന്ന് ഭരണാധികാരികള്‍ക്ക് ഓര്‍മ്മ വേണം. ഇവിടെത്തന്നെ യുവകലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് നല്‍കാനായി നീക്കിവച്ചിരുന്ന തുകയാണ് മോഹന്‍ലാലിന്റെ പേരിലുള്ള പരിപാടിക്കായി ചെലവഴിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
